ദുബായ്•ദുബായിലെയും അബുദാബിയിലെയും റാഫിളുകളില്‍ കോടികള്‍ നേടുന്നവരുടെ വാര്‍ത്തകള്‍ നമ്മള് കാണാറുണ്ട്. എന്നാല്‍ ഒരു റാഫിള്‍ ടിക്കറ്റ് പോലും വാങ്ങാതെ ഒരു മില്യണ്‍ ദിര്‍ഹം (ഏകദേശം 18.77 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് ഒരു യു.എ.ഇ പൗരന്.
യു.എ.ഇ ആസ്ഥാനമായ ബാങ്ക് നടത്തുന്ന പ്രതിമാസ നറുക്കെടുപ്പിലാണ് യു.എ.ഇ പൗരനായ ഖാലിദ് അഹമ്മദ് അല്‍ മര്‍സൂഖി വിജയിയായത്.
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ആണ് അതിന്റെ പ്രതിമാസ കുനൂസ് സേവിംഗ്സ് അക്കൗണ്ട് പദ്ധതിയുടെ ഭാഗമായി നറുക്കെടുപ്പ് നടത്തിയത്.
അക്കൗണ്ടില്‍ എല്ലാ മാസവും കുറഞ്ഞത് എല്ലാ മാസവും 5,000 ദിര്‍ഹം നിലനിര്‍ത്തുന്ന ഇടപാടുകാര്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം, ഒരു ടെസ്ല കാര്‍ അല്ലെങ്കില്‍ 200,000 ദിര്‍ഹം തുടങ്ങിയവ നേടാനുള്ള അവസരമാണ് എമിറേറ്റ്സ് ഇസ്ലാമിക് ഒരുക്കിയിരിക്കുന്നത്. അക്കൗണ്ടില്‍ പ്രതിദിനം കുറഞ്ഞത് 1,000 ദിര്‍ഹം നിലനിര്‍ത്തുന്ന ഇടപാടുകാര്‍ക്ക് 3,000 ദിര്‍ഹത്തിന്റെ അഞ്ച് സമ്മാനങ്ങളില്‍ ഒന്ന് നേടാനും അവസരമുണ്ട്.
Post Your Comments