തൃശൂർ: മഴ കനക്കുമ്പോൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ആദ്യം ഉയരുന്നത് ‘നാളെ സ്കൂള്‍ അവധിയുണ്ടോ, കലക്ടര്‍ അവധി പ്രഖ്യാപിച്ചോ?’ എന്ന ചോദ്യമാണ്. ഇത് തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി തൃശ്ശൂരിലെയും സ്ഥിതി. പക്ഷെ അവധി കൊടുക്കുന്ന കാര്യത്തിൽ ഇവിടത്തെ കളക്ടർ ടി വി അനുപമ വ്യത്യസ്തയാണ്. ഒരു ദിവസം മാത്രമാണ് ജില്ലയില്‍ മൊത്തം സ്കൂള്‍ അവധി കൊടുത്തത്. പിന്നെ, താലൂക്കുകളിലും വിദ്യാഭ്യാസ ജില്ലകളും അടിസ്ഥാനമാക്കിയായിരുന്നു അവധി.
Also Read: ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അങ്ങനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ഉയർന്ന ചോദ്യമാണ് കളക്ടർക്ക് അവധി തരാൻ ഇത്ര മടി? പഠിക്കാൻ മിടുക്കിയായിരുന്നത് കൊണ്ടാണെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാൽ സംഗതി അതല്ല. ശരിക്കും എന്തിനാണ് അവധി നല്കാൻ ഇത്ര പിശുക്ക് കാണിക്കുന്നതെന്ന ചോദ്യത്തിന് കളക്ടർ ടി വി അനുപമയുടെ മറുപടി ഇങ്ങനെയാണ്;
‘‘ഒരു ദിവസം അവധി കൊടുത്താല്‍ പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമാക്കണം. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്കു തന്നെയാണ് നഷ്ടം. ശനിയാഴ്ചയിെല അവധി നഷ്ടപ്പെടും. ശനിയും ഞായറും തുടര്‍ച്ചയായി അവധി കിട്ടുന്നതല്ലേ നല്ലത്’’. ഇതായിരുന്നു കലക്ടറുടെ മറുപടി. മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ മഴക്കെടുതി അത്ര രൂക്ഷമല്ലായിരുന്നു. തീരപ്രദേശത്തും ചേര്‍പ്പ് മേഖലയിലുമായിരുന്നു മഴക്കെടുതി. ഓരോ ദിവസത്തെ സ്ഥിതി അതതു തഹസില്‍ദാര്‍മാരോട് പഠിച്ച ശേഷമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അല്ലാതെ, മഴ പെയ്താല്‍ ഉടനെ അവധി പ്രഖ്യാപിക്കാന്‍ കഴിയില്ലാല്ലോ?. അങ്ങനെയാണെങ്കില്‍ ജൂണ്‍, ജുലൈ മാസത്തില്‍ അവധി പ്രഖ്യാപിക്കാന്‍ മാത്രമേ നേരംകാണൂ.”
Post Your Comments