തൃശ്ശൂര്‍: സംസ്ഥാനത്ത് ഏറെ വിവാദങ്ങളും പ്രതിഷേധങ്ങളും സൃഷ്ട്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക മൊഴിയുമായി മുൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ. വിദേശത്ത് നിന്ന് ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിലാണ് ടി വി അനുപമ കസ്റ്റംസിന് മൊഴി നൽകിയത്. സംസ്ഥാനത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തില്‍ കേരള സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ ഒരു തരത്തിലുമുള്ള കത്തിട പാടുകളും നടത്തിയിട്ടില്ലെന്നാണ് ടിവി അനുപമയുടെ മൊഴിയില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് അനാഥായത്തിലെ കുട്ടികള്‍ക്ക് ഈത്തപ്പഴം എത്തിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ഈ പദ്ധതി വാക്കാലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയിട്ടുള്ളതെന്നും മൊഴിയില്‍ പറയുന്നുണ്ട്. വിദേശത്ത് നിന്ന് നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കേസെടുത്ത കസ്റ്റംസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ടിവി അനുപമയെ ചോദ്യം ചെയ്തുവരുന്നത്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്ബിലാണ് ടിവി അനുപമ മൊഴി നല്‍കിയിട്ടുള്ളത്.
2017ലാണ് കേരളത്തിലെ അനാഥാലായങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി പദ്ധതി ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന അനാഥാലായങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാല്‍ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതോടെയാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വപ്ന സുരേഷ് ഈന്തപ്പഴം വിതരണം ചെയ്തായും നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോലീസിലെ ചില ഉന്നതരും ഇതിന്റെ പങ്ക് പറ്റിയിട്ടുണ്ട്. കസ്റ്റംസ് അന്വേഷിച്ച് വരുന്ന ഈന്തപ്പഴക്കടത്ത് കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ചോദ്യം ചെയ്യാന്‍ തന്നെയാണ് കസ്റ്റംസ് സംഘത്തിന്റെ തീരുമാനം.
വിദേശത്ത് നിന്ന് കേരളത്തിലെത്തിച്ച ഈന്തപ്പഴം ആര്‍ക്കെല്ലാം വിറ്റു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സെപ്തംബര്‍ 30ന് മുമ്പ് അറിയിക്കാനാണ് പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളോട് കസ്റ്റംസ് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് ടിവി അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നത്. കണ്ടെയ്നറില്‍ കൊച്ചി തുറമുഖത്തെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പിഎസ് സരിത്ത് എന്നിവര്‍ നേരിട്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസാണ് കണ്ടെത്തിയത്.
Post Your Comments