തിരുവനന്തപുരം : ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലീവെടുത്ത വീട്ടമ്മയെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ടു. നാടക നടനും സീരിയല്‍ താരവുമായ പൗഡിക്കോണം ദേവരാഗത്തില്‍ കരിയം സുരേഷിന്റെ കുടുംബമാണ് ഇത്തരമൊരു നീതികേടിന് ഇരയായത്. ശ്രീകാര്യം വെഞ്ചാവോടുള്ള സ്വകാര്യ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരിയായിരുന്നു സുരേഷിന്റെ ഭാര്യ. ഭർത്താവിന്റെ മരണത്തെ തുടർന്ന് ഏഴു ദിവസം ലീവെടുത്തതിന് വീട്ടമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.
ALSO READ:വീട്ടമ്മയെ അപകീർത്തിപ്പെടുത്തി വൈദികൻ പുറത്തുവിട്ട വീഡിയോ പിൻവലിച്ചു
ചടങ്ങുകൾക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് ജോലി നഷ്ടപെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. അനധികൃത അവധിയെന്ന് ആരോപിച്ച് സ്ഥാപന ഉടമ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ചിട്ടും പിരിച്ചു വിടല്‍ നോട്ട് നല്‍കി ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. തുടർന്ന് കുടുംബം നീതി തേടി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സുജയുടെ ജോലി നഷ്ടപ്പെട്ടതോടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ട കുടുബം ആത്മഹത്യയുടെ വക്കിലാണ്.
Post Your Comments