ന്യൂഡല്‍ഹി : ലോക്ഡൗണ്‍ കാലത്തും കോവിഡിന്റെ പേരിലും ജോലി നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്. അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്ന പേരില്‍ പുതിയ പദ്ധതി. വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അറിയിച്ച് കേന്ദ്രം. എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക. നേരത്തെ 25 ശതമാനം തുക മാത്രമാണ് ഇത്തരത്തില്‍ നല്‍കിയിരുന്നത് . അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന എന്ന പദ്ധതി പ്രകാരം ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലിചെയ്ത ഇഎസ്ഐ അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്‍പ്പറേഷന്‍ തൊഴിലില്ലായ്മ ധന സഹായം നല്‍കും.
ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.ഇഎസ്ഐസിയുടെ അടല്‍ ഇന്‍ഷുറന്‍സ് പേഴ്സണ്‍ വെല്‍ഫെയര്‍ സ്‌കീമിനായി രജിസ്റ്റര്‍ ചെയ്യണം. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇതിനായി അപേക്ഷിക്കാം.
Post Your Comments