അബുദാബി: അബുദാബി മുന്‍സിപ്പാലിറ്റിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. അബുദാബി മുനിസിപാലിറ്റിയെ സ്മാര്‍ട്ടാക്കാന്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് അബുദാബി കിരീടാവകാശിയുടെ പുതിയ നിര്‍ദേശപ്രകാരമാണെന്നറിയുന്നു. മുന്‍സിപ്പാലിറ്റിയുടെ പതിമൂന്നോളം സേവനങ്ങളാണ് ഡിജിറ്റല്വത്കരിക്കുന്നത്. ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
മുന്‍സിപ്പാലിറ്റിയുടെ സേവനങ്ങള്‍ 100 ശതമാനം ഡിജിറ്റല്‍വത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇതെന്ന് അബുദാബി മുന്‍സിപ്പാലിറ്റി നഗരാസൂത്രണ വിഭാഗത്തിലെ സാങ്കേതിക വകുപ്പ് ചെയര്മാന് സൈഫ് ബാദര്‍ അല്‍ ഖുബൈസി പറഞ്ഞു.
Read Also : അനുമതി പത്രം ഇല്ലാത്തവര്‍ക്ക് ഹജജ് കഴിയുംവരെ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
ഗവണ്മെന്റ് സേവനങ്ങള്‍ മുഴുവനായി ഡിജിറ്റലൈസ് ചെയ്യുന്നതിനായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാന പ്രകാരമാണ് പരിഷ്കാരങ്ങള്‍.
Post Your Comments