അബുദാബി: താമസ സുരക്ഷയ്ക്കായി നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമം ലംഘിക്കുന്നവർക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടീസ് നൽകും. ഈ കാലയളവിനുള്ളിൽ നിയമലംഘനങ്ങൾ നീക്കാത്തവർക്ക് പതിനായിരം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴശിക്ഷ ലഭിക്കും. പിഴ കൊണ്ടും നഗരസഭയുടെ അനുനയ പ്രക്രിയകളിലും പരിഹരിക്കപ്പെടാത്ത കേസുകൾ അന്തിമ തീർപ്പിനായി കോടതികളിലേക്ക് മാറ്റും.
പാർപ്പിട കേന്ദ്രങ്ങളിൽ പരിധിയിലധികം ആളുകളെ താമസിപ്പിക്കുക, അതിനായി കെട്ടിടങ്ങൾ അനുമതി കൂടാതെ സൗകര്യപ്പെടുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് നഗരസഭ നിരീക്ഷിക്കുന്നത്. ഈ വർഷം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 778 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ജനങ്ങൾക്ക് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ താമസയിടമാക്കി മാറ്റുന്നതിനാണ് ഉദ്യോഗസ്ഥർ പരിശോധകൾ നടത്തുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
Post Your Comments