തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി ലഭിച്ച കേരളത്തെ പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ സംസ്ഥാനത്തുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളേയും ഏകോപിക്കുവാനാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്ര ഇലക്ട്രോണിക്ക് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്ക്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ എന്നിവയും സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.
ഇതിന്റെ ആദ്യ ഘട്ടമായി വയനാട് എപിജെ ഹാളില്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കും ഡിജിറ്റല്‍ വോളന്റിയര്‍മാര്‍ക്കായും ശില്പശാല സംഘടിപ്പിക്കും. ഐടി സപ്പോര്‍ട്ടിങ്, ഡവലപ്പ്‌മെന്റ്, സൈബര്‍ സുരക്ഷ, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങി 10 മേഖലകളില്‍ വേളന്റിയര്‍മാര്‍ വഴി പ്രവര്‍ത്തനം നടക്കും. ജൂലൈ നാലിനാണ് ശില്പശാല നടക്കുന്നത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പരിപാടി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍ റജിസ്റ്റര്‍ ചെയ്യണം.
Post Your Comments