
ദേവാസ്: സ്കൂളില്‍ നിന്നും കാണാതായ 15കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ദേവാസിലാണ് സംഭവം. നാല് ദിവസം വിദ്യാര്‍ത്ഥിനിയെ തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് പോകുന്നവഴിയാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്.
READ ALSO: മദ്യലഹരിയില്‍ അച്ഛന് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു
ജൂലൈ 16ന് സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. വൈകുന്നേരം നേരം അധികെയായിട്ടും കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് ജൂലൈ 17ന് ഇവര്‍ പോലീസില്‍ പരാതി നല്കി.
READ ALSO: സഹോദരൻ ബലാത്സംഗം ചെയ്ത പതിനഞ്ചു വയസ്സുകാരി ഗർഭച്ഛിദ്രം ചെയ്തതിന് അറസ്റ്റിൽ
ജൂലൈ 16ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ബസില്‍ വെച്ച് കണ്ടക്ടര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അടുത്ത ദിവസം ബൈക്കില്‍ എത്തിയ രണ്ട് പേര് വീട്ടിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി വില്ലേജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അടുത്ത ജിവസം മറ്റൊരാള്‍ ബൈക്കിലെത്തി ഇതേ കാര്യം പറഞ്ഞ് കൂട്ടിക്കൊണ്ട്പോയി പീഡിപ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ റോഡരികില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
Post Your Comments