കുവൈറ്റ് സിറ്റി: ഇറാഖിലെ പവര്‍ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം കുവൈറ്റ് നല്‍കും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. 30,000 ക്യുബിക് മീറ്റര്‍ എണ്ണ നിറച്ച ടാങ്കര്‍ ഇറാഖിലെ ബസറയിലേക്ക് അയച്ചു.
വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് കുവൈറ്റ് എണ്ണമന്ത്രാലയം അറിയിച്ചു. ഇന്ധനക്ഷാമം കാരണം പവര്‍സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ ഇറാഖ് വൈദ്യുതി മന്ത്രാലയം പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുവൈറ്റിന്റെ സഹായം.
Post Your Comments