ന്യൂഡല്‍ഹി: ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചും പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. തന്നെ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയത് ജനമാണ്, അവരല്ലാതെ മറ്റാരും വിചാരിച്ചാലും തന്നെ നീക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് അധികാരത്തിലേറാന്‍ തിടുക്കമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പലരും പ്രധാനമന്ത്രി കുപ്പായം തയിച്ചിരിപ്പുണ്ട്. ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. റാഫേല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. രാഹുലിന്റെ ബോധമില്ലാതെയുള്ള ആരോപണങ്ങള്‍ക്ക് ഇന്ത്യയും ഫ്രാന്‍സും പ്രസ്താവന ഇറക്കേണ്ടി വന്നു. എത്രകാലം ഇവര്‍ ഇതുപോലെ അപക്വമായി തുടരും-മോദി ചോദിച്ചു.
കോണ്‍ഗ്രസിനു ജനാധിപത്യത്തിലോ, ജുഡീഷ്യറിയിലോ, തെരഞ്ഞെടുപ്പു കമ്മിഷനിലോ, ചീഫ് ജസ്റ്റിസിലോ, റിസര്‍വ് ബാങ്കിലോ വിശ്വാസമില്ല. അവര്‍ക്കു രാജ്യാന്തര ഏജന്‍സികളില്‍ വിശ്വാസമില്ല. രാജ്യത്തിനു മുഴുവന്‍ വിശ്വാസമുണ്ട്. അവര്‍ക്കില്ല. കാരണം അവര്‍ക്ക് ആത്മവിശ്വാസമില്ല. 2024ല്‍ എങ്കിലും അവര്‍ക്ക് അത്മവിശ്വാസമുണ്ടാകട്ടെ- മോദി പറഞ്ഞു.
പ്രതിപക്ഷകൂട്ടായ്മയില്‍ കണ്ടത് അസഹിഷ്ണുതമാത്രമാണ്. മോഡിയെ നീക്കൂക എന്ന ഒറ്റക്കാര്യം മാത്രമാണ് അവര്‍ക്കു പറയാണുണ്ടായിരുന്നത്. ഈ സഭയില്‍നിന്ന് ആരെയും നീക്കാനാവില്ല. ജനങ്ങള്‍ക്കു മാത്രമാണ് അതിന് അധികാരം. -മോദി വ്യക്തമാക്കി.
Post Your Comments