തിരുവനന്തപുരം: ലോക്‌സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സഭയില്‍ വിശ്വാസം നേടുന്നതിന് പകരം ജനങ്ങളില്‍ വിശ്വാസം നേടുകയാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 2019ല്‍ മാത്രമല്ല 2024ലും ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനാവില്ല, കാരണം മോദിയും ബിജെപിയും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സഭയില്‍ വിശ്വാസം നേടാന്‍ ഓടുന്നതിനു പകരം ജനങ്ങളില്‍ വിശ്വാസം നേടാനാണ് കോണ്‍ഗ്രസ്സും അവരുടെ കൂടെ കൂടിയ കമ്യൂണിസ്ടുകളും അടങ്ങുന്ന പ്രതിപക്ഷം ആദ്യം ശ്രമിക്കേണ്ടത്. അധികാരം ഇല്ലാത്തതിന്റെ ചൊരുക്കാണ് പ്രതിപക്ഷത്തിന്. 2019 ല്‍ മാത്രമല്ല 2024 ലും ബി. ജെ. പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനാവില്ല. കാരണം മറ്റൊന്നുമല്ല മോദിയും ബി. ജെ. പിയും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്. തല്‍ക്കാലം തോറ്റുകൊടുക്കാന്‍ മനസ്സില്ല മോദിക്കും ബി. ജെ. പിക്കും…..
Post Your Comments