ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബിസിനസ് എക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം. എ/എം.കോം (നെറ്റ് അഭികാമ്യം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിസ്ട്രി അസിസ്ന്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ കെമിസ്ട്രിയില്‍ എം.എസ്.സി ബിരുദവും നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം.
ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് / എം.ഇ/എംടെക് ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസാണ് യോഗ്യത. അപേക്ഷകര്‍ 24ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecbh.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Post Your Comments