ബാഴ്സലോണ: ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ ബ്രസീലിയന്‍ കളിക്കാരൻ വില്യനെ ടീമിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ കടുപ്പിച്ച് ബാഴ്സലോണ. 55 മില്യൺ ഡോളറാണ് ബാഴ്സലോണ വില്യനായി മുന്നോട്ട് വെച്ച ഓഫർ. മുൻപ് രണ്ട് തവണ ബാഴ്സയുടെ ഓഫറുകൾ ചെൽസി തള്ളിയിരുന്നു.
Also Read: പുതിയ സീസണിനായുള്ള എവേ ജേഴ്സി ബാഴ്സലോണ പുറത്തിറക്കി
മുൻ പരിശീലകനുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്ന വില്യൻ ഒരു ഘട്ടത്തില്‍ ചെല്‍സിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വരെ പറഞ്ഞിരുന്നു. ഈ അവസരം മുൻനിർത്തിയാണ് ബാർസലോണ വില്യന് വേണ്ടി വല വിരിച്ചിരിക്കുന്നത്.
Post Your Comments