Latest NewsFootballSports

പുതിയ സീസണിനായുള്ള എവേ ജേഴ്സി ബാഴ്സലോണ പുറത്തിറക്കി

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തങ്ങളുടെ 2018-19 സീസണിനായുള്ള എവേ ജേഴ്സി പുറത്തിറക്കി. നൈക്കി തന്നെ ആണ് ഇത്തവണയും ജേഴ്സിയും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വർഷമായി അമേരിക്കൻ കമ്പനിയായ നൈക്കിയാണ് ബാഴ്‌സലോണയ്ക്ക് ജേഴ്‌സി ഒരുക്കുന്നത്. നേരത്തെ അടുത്ത സീസണിനായുള്ള ഹോം ജേഴ്സിയും ബാഴ്‌സലോണ പുറത്തിറക്കിയിരുന്നു‌. കഴിഞ്ഞ സീസണില്‍ ലാലിഗ കിരീടം നേടിയ ബാഴ്സലോണ ഇത്തവണ കിരീടം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. അടുത്ത സീസണിനായുള്ള ബാഴ്‌സലോണയുടെ ഒരുക്കങ്ങള്‍ ലോകകപ്പിന് ശേഷം ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button