India

തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള ബാങ്കുകളുടെ എടിഎമ്മുകൾ ഏതൊക്കെ? സർക്കാർ പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ 25 ശതമാനം എടിഎമ്മുകളിലും തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി സർക്കാർ. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ്‌ ഇക്കാര്യം അറിയിച്ചത്. കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളാണ് 74 ശതമാനം മെഷീനുകളിലും ഉപയോഗിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് 2017 ജൂലായ്ക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്.

Read also: സൗജന്യ എടിഎമ്മുകള്‍ക്ക് പൂട്ട് വീഴുന്നു

ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് സോഫ്റ്റ്‌വെയറുകള്‍ പുതുക്കുന്നതിനും എടിഎം പരിപാലനം ഫലപ്രദമായി നടത്തുന്നതിനും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിർദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button