
പോത്തന്‍കോട്: കെഎസ്‌ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച പ്രതിയെ നാട്ടുകാർ കൈയ്യോടെ പിടികൂടി. ഇന്നലെ രാവിലെ എട്ടോടെ മുരുക്കുംപുഴയില്‍ നിന്നും പോത്തന്‍കോടേക്കു വന്ന ബസിലായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഒരു സംഘം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം കണ്ട മറ്റ് യാത്രക്കാർ ഇവരെ വിലക്കിയെങ്കിലും ഇവർ അതൊന്നും വകവെച്ചില്ല.
ഇതോടെ വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ഫോണിലൂടെ വിവരം അറിയിച്ചു. അധ്യാപകരും നാട്ടുകാരും ചേര്‍ന്നു കരൂര്‍ ജംക്ഷനില്‍ ബസ് തടഞ്ഞിട്ടു. പ്രതികളിൽ ഒരാളെ ഇവർ പിടികൂടി പൊലീസിനു കൈമാറി. ശ്രീകാര്യം കല്ലംപള്ളി കലാമന്ദിരത്തില്‍ താരാചന്ദിനെ (38)യാണ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. സംഘത്തിലെ ഒരാള്‍ കൊയ്ത്തൂര്‍ക്കോണത്തു ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിയതായും സ്‌കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ഇത്തരക്കാരുടെ ശല്യം പതിവാണെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
Post Your Comments