ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമാണ് ടിഡിപി ഉന്നയിച്ചത്. അഴിമതിക്കെതിരായ മോദി സർക്കാരിന്റെ നിലപാടിൽ സംശയമുണ്ടെന്ന് ടിഡിപി അറിയിച്ചു. റെഡ്ഢി സഹോദരന്മാർക്ക് സീറ്റ് കൊടുത്തത് ഇതിന്റെ ഉദാഹരണമാണെന്നും ടിഡിപി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.
Post Your Comments