ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടി.ഡി.പിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. കൂടതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബിജു ജനതാദള്‍ സഭ ബഹിഷ്‌കരിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപിക്ക് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ 3 മണിക്കൂര്‍ 33 മിനിറ്റ് സമയം ലഭിക്കും. കോണ്‍ഗ്രസിന് 38 മിനിറ്റ് മാത്രമാണ് ലഭിക്കുക. അംഗബലം അനുസരിച്ചാണ് സമയം അനുവദിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.
Post Your Comments