ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പരിശീലകന് രവി ശാസ്ത്രി. റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ധോണി വിരമിക്കുന്നില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോള്‍ അംപയറുടെ കയ്യില്‍നിന്ന് ധോണി പന്ത് ചോദിച്ചുവാങ്ങുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ധോണി വിരമിക്കുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
Read Also: ധോണിയുടെ ബാറ്റിംഗ് രീതി ടീമിലെ മറ്റ് താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന് ഗംഭീർ
ബൗളിംഗ് പരിശീലകന് ഭരത് അരുണിനെ കാണിക്കുന്നതിനു വേണ്ടിയാണ് ധോണി പന്ത് ചോദിച്ചു വാങ്ങിയതെന്നും, മത്സരത്തിനുശേഷം പന്തില്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനം മനസിലാക്കുന്നതിനായിരുന്നു ഇതെന്നും രവി ശാസ്ത്രി പറയുകയുണ്ടായി.
Post Your Comments