Kerala

യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് ഒന്നാം പ്രതിയായ വൈദികനെതിരെ വീട്ടമ്മയുടെ പരാതി

പത്തനംതിട്ട: തന്നെ യൂട്യൂബ്​ വിഡിയോയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് വൈദികനെതിരെ വീട്ടമ്മയുടെ പരാതി. വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയാണ് കേസിലെ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വര്‍ഗീസി​​നെതിരെ പരാതി നൽകിയിരിക്കുന്നത്. ഒരു മാസമായി ഒാര്‍ത്തഡോക്​സ്​ വൈദികരുമായി ബന്ധപ്പെട്ട അപവാദങ്ങളെ സംബന്ധിച്ച വിശദീകരണമാണ്​ ഇവിടെ നല്‍കുന്നത്​ എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയിൽ വീട്ടമ്മക്ക്​ സ്വഭാവദൂഷ്യമുണ്ടെന്നും താന്‍ ഒളിവിലല്ലെന്നും തുടങ്ങിയ കാര്യങ്ങളാണ് ​ഫാ. എബ്രഹാം വര്‍ഗീസ് പറയുന്നത്​.

Read Also:കുമ്പസാര പീഡനം : യുവതി പറയുന്ന ആ തിയതി ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല : പീഡനക്കഥ കെട്ടിച്ചമച്ചത് : യുവതിയെ അടച്ചാക്ഷേപിച്ച് വൈദികന്‍

പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളില്‍ വൈദികന്‍ ഒളിവിലാണ്​ എന്നും മറ്റുമുള്ള തീര്‍ത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ഫാ. എബ്രഹാം വര്‍ഗീസ് പറയുകയുണ്ടായി. തുടർന്ന് വീട്ടമ്മക്ക്​ സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ഇതിനെതിരെ വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button