
പത്തനംതിട്ട : വീട്ടമ്മയും സ്‌കൂള്‍ അധ്യാപികയുമായ യുവതിയുടെ പീഡനക്കഥ കെട്ടിച്ചമച്ചത്. യുവതി പരാതിയില്‍ പറയുന്ന തിയതികളില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. യുവതിയുടെ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ഒന്നാം പ്രതിയായ വൈദികന്റെ വീഡിയോ പുറത്ത്. കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസ് ആണ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് എതിര്‍ക്കുന്ന വൈദികന്റെ വീഡിയോയാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ പേരു വെളിപ്പെടുത്തുകയും അവരെ നിഷേധിക്കുകയും ചെയ്യുന്ന വിഡിയോയാണു ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
മേയ് മാസം 14ാം തീയതി തിരുമേനി തന്നെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ പരാതിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. അന്നുതന്നെ ആരോപണങ്ങളെല്ലാം നിഷേധിച്ചതാണ്. പരാതിയുടെ പൂര്‍ണ്ണപതിപ്പ് ആവശ്യപ്പെട്ടതനുസരിച്ചു ജൂണ്‍ മാസം 29നു പരാതിയുടെയും അനുബന്ധരേഖകളുടെയും പകര്‍പ്പ് എനിക്കു ലഭിച്ചു. ഈ രേഖകളില്‍, ആനിക്കാട് സോഫിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിജിത്തിന്റെയും ഭര്‍തൃമാതാവിന്റെയും പിതാവിന്റെയും സാന്നിധ്യത്തിലാണ് പരാതി എഴുതിയതെന്നു പറഞ്ഞിരിക്കുന്നു.
പക്ഷേ ഇവരാരും തന്നെ ഈ രേഖകളില്‍ ഒപ്പിട്ടതായി കാണുന്നില്ല. പീഡനം നടന്നെന്നു പറയുന്ന ദിവസങ്ങളില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ പേരടക്കം പറഞ്ഞ് അധിക്ഷേപിക്കുന്ന തരത്തിലാണു വിഡിയോയില്‍ വൈദികന്റെ പ്രതികരണം. യുവതിക്കു സ്വഭാവദൂഷ്യമുള്ളതായി അവരുടെ അമ്മ തന്നെ വെളിപ്പെടുത്തിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
Post Your Comments