മുംബൈ: അവാര്‍ഡ് ദാന ചടങ്ങില്‍ ധരിക്കാന്‍ നല്കിയ സ്വർണം തിരിച്ചു നല്‍കാതെ നടി കബളിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ ആഭരണ ബ്രാന്‍ഡ്. ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അംഗവുമായ ഹിന ഖാനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ചടങ്ങിൽ പങ്കെടുക്കാനാണ് 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ഹിന ഖാന് കമ്പനി നൽകിയത്. ചടങ്ങിന് ശേഷം ആഭരണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികളെ അയച്ചെങ്കിലും ആഭരണം നഷ്ടപ്പെട്ട് പോയെന്ന് പറഞ്ഞ് ഹിന അവരെ തിരിച്ചയച്ചു.
Read Also: സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു: നടിയെ വെടിവച്ചു കൊന്നു
കൂടാതെ നടി കമ്പനി പ്രതിനിധികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആഭരണം മടക്കി നല്‍കുകയോ ആഭരണത്തിനു തുല്യമായ പണം നല്‍കുകയോ ചെയ്യണമെന്നും വ്യാപാര നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കണമെന്നും നിരുപാധികം മാപ്പെഴുതി നല്‍കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. എന്നാൽ ആരോപണം നിഷേധിച്ച് ഹിന ഖാൻ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments