കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വടുതല സ്വദേശിയും കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദാണ് അറസ്റ്റിലായത്.
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ പ്രതി ആദിലിന്റെ മൊഴി പുറത്ത് വന്നിരുന്നു. എന്ത് വിലകൊടുത്തും ചുവരെഴുതാനായിരുന്നു എസ് ഡി പി ഐ പ്രവര്‍ത്തകരുടെ തീരുമാനം. ഒപ്പം എസ്.എഫ്.ഐയ്ക്ക് വഴങ്ങരുതെന്നും തീരുമാനിച്ചിരുന്നു.
അടിച്ചാല്‍ തിരിച്ചടിക്കണമെന്നുള്ളതുകൊണ്ട് കയ്യില്‍ ആയുധം കരുതിയിരുന്നെന്നും ആദില്‍ മൊഴിനല്‍കി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആളാണ് ആലുവ എടത്തല സ്വദേശി ആദില്‍. പത്ത് പേര് കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര് മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്.
മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടസപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി.
Post Your Comments