ഇരുചക്രവാഹനവിപണിയില്‍ സ്കൂട്ടറുകളെ പിന്തള്ളി ബൈക്കുകൾ മുൻപന്തിയിൽ. നടപ്പുസാമ്പത്തികവര്‍ഷം ആദ്യ കാല്‍ ഭാഗം പിന്നിടുമ്പോൾ 62-63 ശതമാനം ഓഹരിയാണ് മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമാക്കിയത്. ഇതിൽ ജൂൺ മാസം മികച്ച വിൽപ്പന നേടിയ പത്തു ബൈക്കുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പതിവുപോലെ ഹീറോസ്‌പ്ലെൻഡർ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 278,169 എണ്ണമാണ് വിറ്റത്. എച്ച്എഫ് ഡീലക്സ് , പാഷന്‍ മോഡലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഹോണ്ട ഷൈനിനാണ് നാലാം സ്ഥാനം. അതേസമയം ഹീറോയുടെ ഗ്ലാമറിന് ഏഴാം സ്ഥാനമേ സ്വന്തമാക്കാനായൊള്ളു.
മികച്ച വില്പന ഇത്തവണ ബജാജ് ഓട്ടോയ്ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 86 ശതമാനമാണ് ഇത്തവണത്തെ വിൽപന. ആകെ 200,949 ബൈക്കുകളാണ് ബജാജ് ആഭ്യന്തരവിപണിയില്‍ ജൂണില്‍ വില്‍പ്പന നടത്തിയത്. ഇതിൽ പൾസർ അഞ്ചാം സ്ഥാനം സ്വന്തമാക്കി പട്ടികയിൽ ഇടം നേടിയപ്പോൾ ആറാം സ്ഥാനം ബജാജ് സിടി 100ഉം,10ആം സ്ഥാനം പ്ലാറ്റിനയും സ്വന്തമാക്കി.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350നാണ് എട്ടാം സ്ഥാനം. 50,426 ക്ലാസിക്കുകളാണ് ജൂണില്‍ വിറ്റത്.റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡൽ കൂടിയാണിത്. ബജാജ് പള്‍സറുമായി കടുത്ത മത്സരമുള്ള ടിവിഎസ് അപ്പാച്ചെയ്ക്കാണ് വിപണിയിൽ ഒമ്പതാം സ്ഥാനം. 42,863 എണ്ണമാണ് ജൂണിൽ വിറ്റത്.
യുവതലമുറയുടെ ഇഷ്ടബൈക്കായി മാറിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നാണ് 50,426 ക്ലാസിക്കുകള്‍ നിരത്തിലിറങ്ങി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണിത്. ബജാജ് പള്‍സറുമായി മത്സരിക്കുന്ന ടിവിഎസ് അപ്പാച്ചെയ്ക്കാണ് ഒമ്പതാം സ്ഥാനം. ബജാജ് പ്ലാറ്റിനയാണ് പത്താം സ്ഥാനത്ത്. വില്‍പ്പന 35,825 എണ്ണം.
Also read : ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പോരാട്ടങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും
Post Your Comments