
കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷകരമായ വാർത്തയുമായി സ്റ്റാർ കമ്മ്യൂണിക്കേഷൻസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങൾക്ക് തത്സമയ സപ്രേഷണം ഉണ്ടായിരിക്കുമെന്ന് ഐ.എസ്.എലിന്റെ ഔദ്യോഗിക സംപ്രേക്ഷണ കമ്പനിയായ സ്റ്റാർ കമ്മ്യൂണിക്കേഷൻസ് അറിയിച്ചു. മൂന്ന് മത്സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സിലൂടെ തത്സമയം കാണാൻ സാധിക്കുന്നതായിരിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും ഒപ്പം മലയാളം ചാനലായ ഏഷ്യാനെറ്റ് മൂവിസിലും തത്സമയം കളി കാണാൻ സാധിക്കും.
സ്പാനിഷ് ലാലിഗ ക്ലബായ ജിറോണ, ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി എന്നിവരാണ് പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം പങ്കെടുക്കുന്നത്. ജൂലൈ 24, 27, 28 തീയതികളില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Post Your Comments