ദുബായ്: ഭാര്യയുടെ അവിഹിതം പിടിക്കാന്‍ പര്‍ദ്ദ ധരിച്ച് ദുബായിലെത്തിയ ഇന്ത്യക്കാരനായ ഭര്‍ത്താവിന് കോടതി 2000 ദിര്‍ഹം പിഴയിട്ടു. പുരുഷനായ ആള്‍ സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് തെറ്റദ്ധാരണ ഉണ്ടാക്കിയതിനാണ് പിഴ. എന്നാൽ ഭാര്യയുടെ ദുര്‍നടപ്പ് കണ്ടെത്താനാണ് താനിങ്ങനെ ചെയ്തതെന്നും തന്നെ വിട്ടയക്കണമെന്നുമായിരുന്നു പ്രതി കോടതിയില്‍ ആവശ്യപ്പെട്ടത്. ഭാര്യയുടെ അവിഹിത ബന്ധത്തില്‍ കടുത്ത സംശയം ഉണ്ടായിരുന്ന പ്രതി ഏപ്രിലില്‍ ആണ് ദുബായ് മെട്രോയില്‍ പിടിയിലാകുന്നത്.
ദുബായ് മെട്രോയില്‍ വച്ച് ഇന്ത്യക്കാരിയായ ഭാര്യ ഒരാളുമായി ഡേറ്റിങ് തീരുമാനിച്ചിട്ടുണ്ടെന്ന ധാരണയിലായിരുന്നു യുവാവെത്തിയത്. ഭാര്യയെ കയ്യോടെ പിടികൂടാനെത്തിയ യുവാവിനെ മെട്രോ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടി. ദെയ്റയിലെ കടയില്‍ നിന്ന് പര്‍ദ്ദയും ബുര്‍ഖയും അടിവസ്ത്രങ്ങളും മറ്റൊരു കടയില്‍ നിന്ന രണ്ട് നാരങ്ങയും വാങ്ങിയെന്ന് കോടതിയില്‍ പ്രോസിക്യൂട്ടേഴ്സ് തെളിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയില്‍ ഹാജരാക്കി.
സംഭവത്തില്‍ നടന്ന കാര്യങ്ങളെല്ലാം യുവാവ് കോടതിയില്‍ തുറന്നുപറഞ്ഞ് കുറ്റം ഏറ്റുപറഞ്ഞു. ഭാര്യ ചതിക്കുകയാണെന്ന് തോന്നി, ഫോണില്‍ മെട്രോയില്‍ കാണാമെന്ന് പറയുന്നത് കേട്ടാണ് ഭാര്യയെ പന്തുടര്‍ന്നത്. മറ്റൊരു കുറ്റകൃത്യങ്ങളും നടത്താന്‍ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തതെന്നും യുവാവ് കോടതിയിൽ പറഞ്ഞു. കേസ് വീണ്ടും ഈ മാസം അവസാനത്തോടെ പരിഗണിക്കും
Post Your Comments