ആലപ്പുഴ : യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. അപകടത്തിനിടയാക്കിയ വാഹനം ഇതു വരെ പൊലീസിന് കണ്ടെത്താനായില്ല. സെപ്റ്റംബര്‍ എട്ടിന് രാത്രി കരൂര്‍ ജങ്ഷന് സമീപം അപകടത്തില്‍പ്പെട്ട് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ദേവസ്വം പറമ്പില്‍ സുദേവന്‍ – സീമ ദമ്പതികളുടെ മകന്‍ സച്ചിന്‍ ദേവ് (26) ആണ് മരിച്ചത്. കരൂര്‍ ജങ്ഷന് സമീപം റോഡില്‍ ഗുരുതര പരിക്കേറ്റ് കിടന്ന യുവാവിനെ നാട്ടുകാര്‍ വിവരമറിയിച്ചതനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവ് ശനിയാഴ്ച രാവിലെ 11 മണിയോടെ മരിക്കുകയായിരുന്നു.
Read Also : ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചു പോയി : സംഭവം കേരളത്തില്‍
അപകടദിവസം രാത്രിയില്‍ കരൂര്‍, പുന്തല എന്നിവിടങ്ങളില്‍ സുഹൃത്തുക്കളുടെ വിവാഹ ചടങ്ങിന് പോയതായിരുന്നു യുവാവ്. ഇതിനു ശേഷമാണ് അര്‍ധരാത്രിയോടെ യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടത്. വാഹനാപകടത്തില്‍ പരിക്കേറ്റതല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിലും കൈക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വാഹനാപകടമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
അപകടം നടന്ന സ്ഥലത്തിനു സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും, യുവാവ് നടന്നു പോകുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. മൂന്ന് വാഹനങ്ങളെ കുറിച്ച് പൊലീസിന് സംശയം ഉണ്ട്. എന്നാല്‍ ആ വാഹനങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments