Gulf

നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

കുവൈറ്റ്: എണ്ണക്കമ്പനിയിലേക്ക് എന്ന പേരിൽ നഴ്സിങ് റിക്രൂട്ട്മെൻ‌റ് നടത്തുന്നതായും തട്ടിപ്പിൽ വീഴരുതെന്നുമുള്ള മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. നിയമനത്തിൻ‌റെ സാധുത ആരാഞ്ഞ് എംബസിയെ സമീപിച്ച ഒരാളുടെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ റിക്രൂട്ട്മെൻ‌റിന് അനുമതി ലഭിച്ചെന്ന് പറയുന്ന ഒരു സ്ഥാപനത്തിൻ‌റെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്ന ഒരാളും ഉദ്യോഗാർഥിയുടെ ആളെന്ന പേരിൽ മറ്റൊരാളും നടത്തിയ മൊബൈൽ സംഭാഷണം അന്വേഷണഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

Read Also: പർദ്ദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറെ രക്ഷപ്പെടുത്തിയ യുവതിക്ക് ഇന്ത്യയുടെ ആദരം

നഴ്സിങ് റിക്രൂട്ട്മെൻ‌റ് തട്ടിപ്പിൽ അകപ്പെട്ട് കുവൈത്തിൽ എത്തി വഞ്ചിതരാകുന്നവരുടെ എണ്ണം പെരുകുകയാണ്. റിക്രൂട്ട്മെൻ‌റിൽ പ്രാദേശികമായി പങ്കെടുക്കുന്നവർ 4500 ദിനാർ നൽകണമെന്നാണ് ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്. ഇതോടെ കമ്പനി പ്രതിനിധിയെന്ന് അവകാശപ്പെട്ട ആളെ എംബസി അധികൃതർ ഇന്നലെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഏത് സ്ഥാപനത്തിനുവേഡബ്ലിയുണ്ടിയാണ് റിക്രൂട്ട്മെൻ‌റ്, എത്ര ഒഴിവുകളാണ് ഉള്ളത് എന്നുള്ള ചോദ്യങ്ങൾക്കൊന്നും ഇയാൾ കൃത്യമായി മറുപടി നൽകിയിട്ടില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button