അബുദാബി: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് പ്രാണരക്ഷാർഥം ഒാടുകയായിരുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവറെ പർദ്ദ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തിയ ജവഹർ സെയ്ഫ് അൽ കുമൈത്തിക്ക് ഇന്ത്യയുടെ ആദരം. ഇന്ത്യൻ എംബസിയും ഗാന്ധിസാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷപരിപാടിയിൽ ജവഹറിനെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ആദരിച്ചു.സുധീർകുമാർ ഷെട്ടി, ഖാലിദ് അൽ ദൻഹാനി, ലുബ്ന ഖാസിം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
രണ്ട് ട്രക്കുകൾ റോഡിൽ നിന്ന് കത്തുന്നതും ഇതിലൊന്നിൽ നിന്ന് ഇറങ്ങിയ ഒരാൾ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാർഥം നിലവിളിച്ചുകൊണ്ട് ഒാടുന്നതുമാണ് യുവതിയുടെ ശ്രദ്ധയിൽപെട്ടത്. തന്റെ പർദ്ദ അഴിച്ചെടുത്ത ശേഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനോടും അവരുടെ പർദ്ദ അഴിച്ചു തരാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ യുവതി കാറിൽ നിന്നിറങ്ങിയോടി അത് അയാളുടെ ദേഹത്ത് പുതപ്പിച്ചു. ഉടൻ തന്നെ പൊലീസ്, ആംബുലൻസ്, പാരാ മെഡിക്കൽ ടീം എന്നിവർ സ്ഥലത്തെത്തി, യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്‌തു.
Post Your Comments