Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും; സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന് തമിഴ്നാട്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് നിഷേധിച്ചു. നിലവില്‍ 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇത് അനുവദനീയ സംഭരണ ശേഷിയായ 142ല്‍ എത്തിക്കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. 142 അടിയില്‍ എത്തിയാല്‍ സ്‌പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും സുരക്ഷാ ഉറപ്പുവരുത്തേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും തമിഴ്നാട് വ്യക്തമാക്കി.

Read Also:മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധനവ്

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുക എന്നതാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. 2014 മേയ് ഏഴിനാണ് ജലനിരപ്പ് 142 ആക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button