ഇടുക്കി: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചു. കൂടാതെ പത്തൊന്‍പതാം തീയതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്പോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും കനത്ത മഴയുമാകും ലഭിക്കാന്‍ പോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 132.7 അടിയാണ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11ന് മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments