KeralaLatest News

ഈ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും

തൃശൂര്‍: ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും. എയര്‍ഹോണ്‍ വിമുക്തജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. . എയര്‍ഹോണുകള്‍ എല്ലാ ബസുടമകള്‍ വാഹനങ്ങളില്‍ നിന്ന് മാറ്റികഴിഞ്ഞതായി കമ്മീഷണര്‍ അറിയിച്ചു. മാതൃകാപരമായ പൊതുഗതാഗതസംവിധാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ പേരും വാഹനത്തിന്റെ നമ്പറും സ്ഥലവും മോട്ടോര്‍ വാഹനവകുപ്പിന്റെ 0487-2360450 എന്ന നമ്പറില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ അറിയിക്കാം.

Read Also : കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

അത്തരം ഡ്രൈവര്‍മാരെ കറക്ടിങ് പരിശീലനത്തിന് വിധേയമാക്കും. പരിശീലനത്തിനുശേഷം മാറ്റം വന്നില്ലെങ്കില്‍ വാഹന ഉടമയോട് ഡ്രൈവറെ മാറ്റാന്‍ ആവശ്യപ്പെടും. ബസ് ഡ്രൈവര്‍മാര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റാവൂ. ആറ് മാസത്തിനുളളില്‍ ബസ് സ്റ്റോപ്പുകള്‍ക്ക് ആര്‍.ടി.എ. ബോര്‍ഡ് അംഗീകാരം നല്‍കുമെന്ന് ഡി.ടി.ഒ. അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button