ന്യൂഡല്‍ഹി: വൈവാഹിക ലൈംഗിക ബന്ധത്തെ കുറിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം ഇങ്ങനെ. വിവാഹമെന്നാല്‍ ഭാര്യയോട് ഭര്‍ത്താവിനുള്ള വെറും ലൈംഗികബന്ധമാണ് എന്നോ ഭാര്യ ലൈംഗികബന്ധത്തിന് എപ്പോഴും റെഡിയാണെന്നോ അര്‍ത്ഥമാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ശാരീരിക ബന്ധത്തിനു ഭര്‍ത്താവ് നിര്‍ബ്ബന്ധിക്കുന്നതിനെ ബലാത്സംഗമായി വിലയിരുത്തരുതെന്നും പറഞ്ഞു. വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും ബലാത്സംഗത്തിന് ഇരയാകുന്നതിനെതിരേ വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയും അതിനെ എതിര്‍ത്ത് പുരുഷ സംഘടന നല്കിയ ഹര്‍ജിയും പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റീസ് ഗീതാമിത്തല്‍, സി ഹരിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
read also : അഭിമന്യു കൊലക്കേസ്; സംഘത്തിലെ പ്രധാനി പിടിയില്‍
വിവാഹജീവിതത്തില്‍ ശാരീരികബന്ധം വേണമോ വേണ്ടയോ എന്ന് വെയ്ക്കാന്‍ രണ്ടു പേര്‍ക്കും അവകാശം ഉണ്ട്. വിവാഹം എന്നാല്‍ സ്ത്രീകള്‍ എപ്പോഴും റെഡിയാണ് എന്നോ അതിന് അനുവാദം നല്കാന് തയ്യാറാണ് എന്നോ അര്‍ത്ഥമില്ല. അങ്ങിനെയായാല്‍ അവളുടെ സമ്മതത്തോടെയാണ് ലൈംഗികത നടത്തിയതെന്ന് തെളിയിക്കാനേ പുരുഷന് നേരം കാണൂ എന്നും കോടതി പറഞ്ഞു.
Post Your Comments