പത്തനംതിട്ട: യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കേസിലെ നാലാംപ്രതിയായ വൈദികന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അച്ചന്റെ കുടുംബം. ഇതോടെ ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതാണെന്നു വിശ്വസിച്ചിരുന്ന ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ഡല്‍ഹി ഭദ്രാസനത്തിലെ ജനക്പുരി പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജെയ്‌സ് കെ. ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ സഭാ വിശ്വാസികളും പ്രതിഷേധത്തിലാണ്.
യുവതിയുടെ കുടുംബത്തെ വര്‍ഷങ്ങളായി അറിയാം. യുവതിയുമായി ഒന്നിലേറെത്തവണ പരസ്പരസമ്മതത്തോടെ ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആരുടെയോ ഭീഷണിയുടെ പുറത്താണ് പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയത്. കുമ്പസാര വിഷയങ്ങള്‍ യുവതി പങ്കുവെച്ചിട്ടില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഇയാള്‍ വിശദീകരിക്കുന്നത്. ഇതോടെ നാണം കെട്ടത് അച്ചന്റെ ഭാര്യയും കുടുംബവുമാണ്.
ഇത്തരത്തില്‍ കുറ്റ സമ്മതം നടത്തിയ ആളുമായി എങ്ങനെ ഇനി തുടര്‍ന്ന് പോകുമെന്ന ചിന്തയാണ് ഇവർക്ക്. ഭാര്യ വിവാഹ മോചനക്കേസ് കൊടുത്താൽ അച്ചന് നഷ്ടപരിഹാരം നൽകേണ്ടി വരും. കൂടാതെ ഫാ. ജെയ്‌സിന്റെ വെളിപ്പെടുത്തല്‍ സഭാ നിയമങ്ങളനുസരിച്ച് ഗൗരവമായ കുറ്റമാണ്. വിവാഹിതനായ ഇയാള്‍ മറ്റൊരാളുടെ ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നത് ആജീവനാന്ത വിലക്ക് ലഭിക്കുന്ന കുറ്റമാണ്. ഇത് സഭയേയും വെട്ടിലാക്കുന്നുണ്ട്.
നേരത്തെ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാവൈദികരുടെ അറസ്റ്റ് സുപ്രീംകോടതി താല്‍കാലികമായി വിലക്കിയിരുന്നു.
Post Your Comments