ദാമ്പത്തിക ജീവിതത്തില്‍ പുരുഷനും സ്ത്രീക്കും ഒരേ ഉത്തരവാദിത്വങ്ങളാണുള്ളത്. ഒരോ തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഇരുവരുടെയും തീരുമാനത്തിന് സ്ഥാനമുണ്ട്. ലൈംഗിക ജീവിതത്തിലും ഇരുവരും ഒന്നിച്ചായിരിക്കണം നീങ്ങേണ്ടത്. ഇപ്പോള്‍ 25 വര്‍ഷം ലൈംഗിക ബന്ധം നിഷേധിച്ച ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ. അദ്ദേഹത്തോടൊപ്പമുള്ള ജീവിതവും എങ്ങനായിരുന്നു എന്ന് അവര്‍ വെളിപ്പെടുത്തി.
50 വസിലേക്ക് കടക്കുകയാണ് താന്‍. ഇപ്പോഴും തന്റെ ശരീരം ലൈംഗികബന്ധത്തിനായി കൊതിക്കുന്നുണ്ട്. എന്നാല്‍ ഈ ആഗ്രഹങ്ങള്‍ താന്‍ ഉള്ളിലൊതുക്കുകയാണ്. ഭര്‍ത്താവിനോട് വിശ്വസ്തതയോടെ ഇരിക്കാന്‍ വേണ്ടിയാണിത്. 23-ാം വയസിലാണ് താന്‍ വിവാഹിതയായത്. തന്നേക്കാള്‍ ഒമ്പത് വയസ് അധികം പ്രായമുള്ള ഒരാളുമായായിരുന്നു വിവാഹം. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
ആദ്യ പ്രാവശ്യം തങ്ങള്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹവുമായി താന്‍ പ്രണയത്തിലായി. എന്നാല്‍ ഉന്നതവിദ്യാഭ്യാസമുള്ള തന്റെ കരിയറിന്റെ അവസാനം കൂടിയായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം തങ്ങള്‍ക്ക് മനോഹരമായ ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും കിടപ്പറയില്‍ മത്സരിക്കുകയായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ തങ്ങള്‍ എല്ലാ ദിവസവും സെക്‌സില്‍ ഏര്‍പ്പെടുമായിരുന്നു. ഒരു ദിവസം പലതവണ. എന്നാല്‍ കിടപ്പറയില്‍ ഭര്‍ത്താവ് പിന്നീട് പല പരീക്ഷണങ്ങള്‍ക്കും മുതിര്‍ന്ന് തുടങ്ങി. ഇതിലൂടെ തനിക്ക് നാണവും പിന്മാറാനുള്ള ചിന്തയും ഉണ്ടായി. ഭര്‍ത്താവ് നിരവധി പോണ്‍ വീഡിയോകള്‍ കാണുമായിരുന്നു. അത് പ്രകാരമാണ് അദ്ദേഹം കിടപ്പറയില്‍ പെരുമാറിയത്.
പിന്നീട് തന്റെ എതിര്‍പ്പുകള്‍ അദ്ദേഹത്തെ മുഷിപ്പിച്ച് തുടങ്ങി. ഇത്തരത്തില്‍ താന്‍ പിന്നീട് ലൈംഗിക ബന്ധത്തില്‍ നിന്നും പിന്‍വലിഞ്ഞ് തുടങ്ങി. ഇതോടെ അദ്ദേഹവും തന്നോട് താത്പര്യം കാണിക്കാതെയായി. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാം.
പലപ്പോഴും തങ്ങള്‍ വഴക്കുണ്ടാക്കി. ഓരോ വഴക്ക് കഴിയുമ്പോഴും അദ്ദേഹം നിശബ്ദനായി ശിക്ഷ തന്നുകൊണ്ടിരുന്നു. കിടപ്പറയില്‍ എത്തുമ്പോള്‍ അദ്ദേഹം തന്നെ സ്പര്‍ശിക്കാതെ കിടക്കും. ഇത് പിന്നെ അങ്ങോട്ട് നീണ്ട്‌പോവുകയായിരുന്നു. തന്നെ ഒഴിവാക്കരുതെന്ന് അദ്ദേഹത്തോട് യാചിച്ചു, കരഞ്ഞു, കാലുപിടിച്ചു. എന്നാല്‍ കിടപ്പറയില്‍ അദ്ദേഹത്തിന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്ക് 50 വയസാകുന്നു. ലൈംഗിക ബന്ധത്തിനുള്ള ദാഹം ഇപ്പോഴുമുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിലകല്‍പ്പിക്കേണ്ടതിനാല്‍ താന്‍ അദ്ദേഹത്തോട് ഇത് പറയില്ല. 25 വര്‍ഷമായി തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട്. -സ്ത്രീ പറയുന്നു.
Post Your Comments