സ്ത്രീകൾ ലൈംഗികത നന്നായി ആസ്വദിക്കുന്നത് 20നും 30നും അല്ല 36ാം വയസിലെന്ന് പുതിയ പഠനം. നാച്ച്വറൽ സൈക്കിൾസ് എന്ന ആപ് ആണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. 2600 സ്ത്രീകളോടാണ് ആപ്പ് സർവേ നടത്തിയത്.
ലൈംഗിക ജീവിതത്തിൽ എത്രമാത്രം സംതൃപ്തിയാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് 23 വയസിന് താഴെയുളളവർ, 23നും 35നും ഇടയിൽ പ്രായമുള്ളവർ 36 വയസിന് മുകളിൽപ്രായമുള്ളവർ എന്നീ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു സർവേ. ഇതിൽ നിന്നും 36 വയസ് പൂർത്തിയായവരിൽ പത്തിൽ എട്ട് പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും കൂടുതലായി ലഭിച്ചുവെന്ന മറുപടിയാണ് നല്‍കിയത്.അതിനാൽ 36 വയസിന് മുകളിലുള്ളവർക്കാണ് സ്ഥിരമായും കൂടുതലായും രതിമൂർച്ച ലഭിക്കുന്നതെന്ന് ഇവരുടെ മറുപടിയുടെ കണ്ടെത്താൻ സാധിച്ചു.
മറ്റു പ്രായക്കാരിലേക്ക് വരുമ്പോൾ പത്തിൽ നാല് പേർ 23നും 35നും ഇടയിൽ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുമ്പോൾ പത്തിൽ ഏഴ് പേരാണ് 23 വയസിനു താഴെ ലൈംഗികത ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത്.
പഠന വിധേയമാക്കിയ പ്രായം കൂടിയ സ്ത്രീകളിൽ 86 ശതമാനവും അവസാന മാസത്തിൽ മികച്ച ലൈംഗിക അനുഭവം തുറന്നുപറയുമ്പോള്‍ മധ്യഗ്രൂപ്പിലുള്ള 76 ശതമാനവും 23ന് താഴെയുള്ള 56 ശതമാനവും മാത്രമാണ് ഈ കാര്യം തുറന്നു പറയുന്നത്. മൂന്നിൽ ഒന്ന് സ്ത്രീകൾക്ക് കൂടുതൽ സമയവും പത്തിൽ ഒന്ന് പേർക്ക് പെട്ടെന്നുള്ള ലൈംഗിക ആസ്വാദനം ഇഷ്ടപെടുന്നതായും പഠനം ചൂണ്ടി കാട്ടുന്നു.
Post Your Comments