Latest NewsMenNewsWomenLife StyleHealth & Fitness

ഗര്‍ഭധാരണത്തിനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന പങ്കാളികള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുട്ടികളുണ്ടാകാന്‍ ചില ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടാതാണ്. നിങ്ങള്‍ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗര്‍ഭിണിയാകാന്‍ നല്ലത്. നിങ്ങള്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധപ്പെടല്‍ രസകരവും , സന്തോഷകരവുമാക്കുക. ചിലപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ആസ്വാദ്യകരമല്ലാതെയും , സ്‌ട്രെസോട് കൂടിയുമാകാം. നിങ്ങള്‍ എത്രത്തോളം കൂടുതല്‍ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു.

സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ ബീജം ഗര്‍ഭപാത്രത്തിലേക്ക് കയറുന്നു. ആ സമയം പുരുഷന്‍ ശരിയായ ഉയരം ഉണ്ടാക്കി കൂടുതല്‍ ബീജം ഉള്ളിലേക്ക് കടത്തിവിടണം . ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ല രീതി മിഷണറി പൊസിഷന്‍ ആണ്. ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാന്‍ ഗുരുത്വാകര്‍ഷണം കൂടുതല്‍ കിട്ടുന്ന പൊസിഷന്‍ ആണിത് . കൂടാതെ കൂടുതല്‍ നേരം ബീജം യോനി പ്രദേശത്ത് നില്‍ക്കാനും ഇത് സഹായിക്കും . നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീജം ഫാലോപ്യന്‍ ട്യൂബില്‍ കയറാന്‍ സഹായിക്കുന്ന പൊസിഷന്‍ തിരഞ്ഞെടുക്കുക.

സ്ത്രീയുടെ ആര്‍ത്തവത്തിന്റെ 14 മത്തെ ദിനം ഗര്‍ഭിണിയാകാന്‍ ദമ്പതികള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സാധാരണ 28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള സ്ത്രീകള്‍ക്ക് അതിന്റെ പകുതിയില്‍ ആയിരിക്കും ഓവുലേഷന്‍ നടക്കുന്നത്. 28 ദിവസത്തിലെ ആര്‍ത്തവചക്രം ഇല്ലാത്ത സ്ത്രീകള്‍ക്ക് 14 മത്തെ ദിനം ഓവുലേഷന്‍ നടക്കില്ല. എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സഹായിക്കും

എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം. അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം. കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.

ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക. ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button