കോട്ടയം : കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ച് പോയത് പതിനെട്ടോളം പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പലരും ഇന്ന് വിവാഹിതരായി കഴിയുകയാണ്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനിടെ ജലന്ധർ ബിഷപ്പിനെതിരെ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ വേറെ കന്യാസ്ത്രീമാരും കര്‍ദിനാളിന് പരാതി നൽകിയതായി റിപ്പോർട്ട് ഉണ്ട്.
നീന റോസ് എന്ന സിസ്റ്ററും പരാതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നുവെന്നു റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയിരുന്നു.എന്നാൽ അതിന്മേലും നടപടിയുണ്ടായില്ല. മദറിനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിട്ടും നടപടി വരാതിരിക്കുകയും പരസ്യമായി താന്‍ അപമാനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്.
തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ കന്യാസ്ത്രീകളെ ബിഷപ്പ് നിര്‍ബ്ബന്ധിച്ചിരുന്നതായും അല്ലാത്തവരെ മാനസീക പീഡനത്തിന് ഇരയാക്കിയിരുന്നതായുമാണ് റിപ്പോര്‍ട്ട്. ബിഷപ്പ് അര്‍ദ്ധരാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് പുറത്ത് പറയാന്‍ കഴിയാത്ത രീതിയില്‍ ലൈംഗികചുവയുള്ള സംസാരം നടത്തിയിരുന്നതായും അശ്ശീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും കന്യാസ്ത്രീ നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Post Your Comments