തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ്‌കാരാണെന്ന് പരാമർശം നടത്തിയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിനെതിരെ മാനനഷ്ടത്തിന് നോട്ടിസ്. മഹാരാഷ്ട്രയിലെ ആര്‍ബിഐ മുന്‍ അസിസറ്റന്റ് മാനേജരായ രാധാകിഷിന്‍ ബാഗിയ ആണ് കേസ് നൽകിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ്‌കാരാണ്, ആര്‍എസ്എസ് ഭീകരസംഘടനയാണ് എന്നീ പ്രസ്‌താവനകൾ ഷംസീർ നടത്തിയത്.
ആര്‍എസ്എസ് ആണ് ഗാന്ധി വധത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളോ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളോ നിലവിലില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ആര്‍എസ്എസിനെ ഭീകരസംഘടനയായി ഷംസീര്‍ ചിത്രീകരിച്ചുവെന്നും നോട്ടീസിൽ പറയുന്നു.
Post Your Comments