മുണ്ടക്കയം: ജസ്ന തിരോധാന കേസ് പുതിയ വഴിത്തിരിവിലേക്ക്. മുണ്ടക്കയത്തെ എട്ടോളം പേര് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജസ്നയെ കാണാതായ മാര്‍ച്ച് 22, 23 തീയതികളില്‍ ഇവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് അന്വേഷണ സംഘത്തിന് സംശയം സൃഷ്ടിച്ചിരിക്കുന്നത്.
കോരുത്തോട്, പെരുവന്താനം, മുണ്ടക്കയം മേഖലകളിലുള്ളവരാണ് ഇവര്‍ എന്നാണ് വിവരം. ഇതില്‍ ചിലരെ അടുത്ത ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കാണാതാകുന്ന ദിവസം ജസ്ന സഹപാഠിയായ പുഞ്ചറയില് സ്വദേശിയായ യുവാവിനെ ഇരുപതില്‍ അധികം തവണ ഫോണ്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല കോളേജില്‍ ബിരുദത്തിന് ചേര്‍ന്നതിന് ശേഷം ആയിരത്തി നാനൂറിലധികം തവണ ഈ സുഹൃത്തുമായി ജസ്ന സംസാരിച്ചതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Post Your Comments