KeralaLatest NewsNews

ജെസ്‌ന കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്, മകളെ കാണാതാകുന്നത് വ്യാഴാഴ്ച, ദുരൂഹമായ വ്യാഴാഴ്ചകളെ കുറിച്ച് ജെയിംസ്

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്‌നയുടെ അച്ഛന്‍ ജെയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ജെസ്നയുടെ അച്ഛന്‍ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Read Also: വിജയാ എന്ന് വിളിച്ചാല്‍ കേള്‍ക്കാന്‍ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രി, അദ്ദേഹം പോയത് വിശ്രമത്തിന്: എ.കെ ബാലന്‍

സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്.മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ ജെയിംസിന്റെ അവകാശവാദം.

ഒരു വ്യാഴാഴ്ചയാണ് ജെസ്‌നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളില്‍ കോളേജില്‍ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നും ജെയിംസ് മുമ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button