KeralaLatest NewsNews

വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ജസ്‌നയുടെ പിതാവ്

സിബിഐ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിജെഎം കോടതി

തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദ്ദേശം. ജസ്‌നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതില്‍ അടക്കം വിശദീകരണം നല്‍കാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Read Also: തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ്, ജനപ്രതിനിധിയെന്നാല്‍ ഇതുപോലെയാകണം: പുകഴ്ത്തി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്

സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്നയുടെ പിതാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പിതാവിന്റെ ആരോപണങ്ങള്‍ തള്ളി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളമെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്‌നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുള്‍പ്പെടെ ചൂണ്ടികാട്ടി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പത്തനംതിട്ടയില്‍ നിന്നും ജസ്‌നെ കാണാതായി അഞ്ചു വര്‍ഷത്തിന് ശേഷമാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ട്. മതപരിവര്‍ത്തനം നടന്നതായോ, വിദേശത്തേക്ക് കടന്നതായോ തെളിയിക്കാനായില്ലെന്നും സിബിഐ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button