Latest NewsKerala

പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവതി അറസ്റ്റില്‍

പീരുമേട്: പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച 27കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശി ശ്രീജയാണ് അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ അസഭ്യം പറഞ്ഞുവെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതി ആദ്യം പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ യുവതി തന്നെ കുടുങ്ങുകയായിരുന്നു.

READ ALSO: 24 മണിക്കൂറിനിടെ ട്രെയിനില്‍ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു: മൂന്നാമത്തെ ആളെ പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ പിടിയിലായി

അന്വേഷണത്തില്‍ യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും മനസ്സിലായി. തുടര്‍ന്നാണ് പീഡനക്കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്. മാത്രമല്ല തന്നെ ഉപേക്ഷിച്ചാല്‍ ബല്ത്സംഗ കേസില്‍ പരാതി നല്‍കുമെന്ന് യുവതി പറഞ്ഞിരുന്നതായി 17കാരന്‍ പറഞ്ഞു.

പ്രദേശത്ത്കൂടി പോകുന്ന ബസിലെ കിളിയാണ് 17കാരന്‍. സ്ഥിരമായി ബസില്‍ കയറിയിരുന്ന യുവതിയും കിളിയുമായി അടുപ്പത്തിലാവുകയും ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button