കുവൈറ്റ്: രാജ്യത്തുള്ള വിദേശികളെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വിദേശികളുടെ വിരലടയാള വിവരങ്ങള്‍ കംപ്യൂട്ടറൈസ്ഡ് ആക്കുന്നു. വിദേശികളിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളുടെയും വിരലടയാളം കംപ്യൂട്ടറൈസ്ഡ് ശൃംഖലയിൽ ഉൾപ്പെടുത്തും. കുവൈറ്റിൽ ഇറങ്ങുന്നവരുടെ വിരലടയാളവും ഇതിൽ ഉൾപ്പെടുത്തും.
Read Also: വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി : കുവൈറ്റ് മന്ത്രിസഭാ തീരുമാനം ഇങ്ങനെ
കുറ്റകൃത്യങ്ങളിൽ പിടികിട്ടാനുള്ളവരെ പിടികൂടുന്നതിനും യാത്രാനിരോധനം ഉള്ളവരെ കണ്ടെത്തുന്നതിനും പുതിയ സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നാണ് സൂചന. സ്വദേശികൾ പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ അവരുടെ വിരലടയാളവും കംപ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments