കുവൈറ്റ് : വിദേശത്തുള്ളവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്ന സമയം കുവൈറ്റ് മന്ത്രി സഭ തീരുമാനമറിയിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അനു കൂലമായ തീരുമാനമാണ് കുവൈറ്റ് മന്ത്രി സഭ എടുത്തിരിക്കുന്നത്.
വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കുവൈറ്റ് മന്ത്രിസഭ തള്ളി. ഇത്തരം നികുതി ഏര്‍പ്പെടുത്തിയാല്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മന്ത്രി സഭ നിര്‍ദ്ദേശം തള്ളിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സാമ്പത്തിക സമിതിക്കും നിയമകാര്യ സമിതിക്കും വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്. സാമ്പത്തിക കാര്യ സമിതി നികുതി ഏര്‍പ്പെടുത്തണമെന്ന് തന്നെയാണ് ആവശ്യപ്പെട്ടിരുന്നത്.
നികുതി ഏര്‍പ്പെടുത്തുന്നത് സമ്പത്ത് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദേശ നിക്ഷേപ സാധ്യത കുറയ്ക്കുമെന്നും നേരത്തേ അഭിപ്രായമുണ്ടായിരുന്നു. വിദേശികള്‍ അയ്ക്കുന്ന പണത്തില്‍ അഞ്ചു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു മന്ത്രിസഭ മുന്‍പാകെ വന്ന നിര്‍ദ്ദേശം. എന്നാല്‍ വിദേശികള്‍ക്കായി റെമിറ്റന്‍സ് നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സാമ്പത്തിക കാര്യ സമിതിയുടെ നിലപാട്.
Post Your Comments