തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ എട്ട് എസ്റ്റേറ്റുകളുടെ കൈവശമുള്ള 2897 ഏക്കര്‍ ഏറ്റെടുക്കാനുള്ള വനംവകുപ്പ് തീരുമാനത്തിന് അനുമതി തേടി അയച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നിയമോപദേശത്തിന് വിട്ടു. ഇതോടെ നെല്ലിയാമ്പതിയിൽ പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകളുടെ ഏറ്റെടുക്കല്‍ വീണ്ടും വിവാദത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി ഏറ്റെടുക്കല്‍ വൈകാന്‍ കാരണമാകും. ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് നിയമസെക്രട്ടറി ഉപദേശം നല്‍കിയതിന് പിന്നാലെയാണ് ഫയല്‍ അഡ്വക്കറ്റ് ജനറലിന് അയച്ചത്. തോട്ടം ഏറ്റെടുക്കുന്നതിന് മുൻപായി തൊഴില്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ നേതാക്കള്‍ നിവേദനം നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്ന് പറയുന്നു.
Also Read: കെവിന് ആന്ഡേഴ്സണ്-ജോണ്‍ ഇസ്നര്‍ മത്സരത്തിന് സമയദൈര്‍ഘ്യത്തില്‍ റെക്കോർഡ്
1860ല്‍ ബ്രിട്ടീഷ് റസിഡന്റായിരുന്ന ടി.എന്‍. മാർട്ടിബി കൊച്ചിന് ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ശങ്കുണ്ണിമേനോന്‍ കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നെല്ലിയാമ്പതി വനമേഖലകള്‍ ബ്രിട്ടീഷുകാരായ പ്ലാന്റര്‍മാര്‍ക്ക് പാട്ടത്തിന് നല്കിത്തുടങ്ങിയത്. 1909ല്‍ റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തപ്പോള്‍ ഈ 25 എസ്റ്റേറ്റുകളും വനഭൂമിക്കകത്തുള്ള പ്രത്യേക നിലനിര്‍ത്തി. പാട്ട അവകാശമൊഴികെ, ഉടമസ്ഥാവകാശമുള്പ്പെടെയുള്ള മറ്റെല്ലാ അവകാശവും കൊച്ചി രാജാവില്‍ നിലനിര്‍ത്തിയാണ് പാട്ടക്കരാറുകള്‍ തയാറാക്കിയത്.
Post Your Comments