പനാജി: അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വീടിനു മുന്നിൽ അദ്ദേഹം 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം. സംസഥാനത്തിന് മുഴുവൻ സമയ മുഖ്യമന്ത്രി വേണം എന്നാണ് അവരുടെ ആവശ്യം. സംസ്ഥാനത്തിന്റെ ഭരണം പുനസ്ഥാപിക്കണം എന്നുള്ള ആവശ്യങ്ങളുമായി ബാനറുമായാണ് നൂറോളം വരുന്ന ആളുകള്‍ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച് ചെയ്‌തത്.
കോൺഗ്രസ്, എൻസിപി, ശിവസേന എന്നിവർക്കൊപ്പം പല സംഘടനകളും പ്രതിഷേധ റാലിയിൽ അണിചേർന്നു. ഭരണകാര്യങ്ങൾ നിർവഹിക്കാൻ ഈ അവസ്ഥയിൽ പരീക്കറിന് കഴിയില്ലെന്നും അതുകൊണ്ട് രാജി വെച്ച് ഭരണം മറ്റൊരാളെ ഏൽപ്പിക്കണം എന്നുമാണ് അവരുടെ ആവശ്യം. മാസങ്ങളായി അസുഖബാധിതൻ ആയതിനാൽ അദ്ദേഹത്തിന് ഭരണകാര്യങ്ങളിൽ ഒന്നും ശ്രദ്ധ കൊടുക്കാനും കഴിയുന്നില്ല. സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും താളം തെറ്റിയിരിക്കുകയാണ്.
പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുന്ന പരീക്കര്‍ മരിച്ചുപോയെന്ന് അടുത്തിടെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു
Post Your Comments