തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച മാധ്യമപ്രവര്‍ത്തകന് അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍എന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2419522794806203/?type=3&permPage=1
അതേസമയം മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. മദ്യപിച്ചു എന്നുറപ്പുണ്ടായിട്ടും അപകടം നടന്നയുടന്‍ രക്തപരിശോധന നടത്താഞ്ഞത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേഹപരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷ് പറഞ്ഞു. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകള്‍ എടുത്തിരുന്നു.
വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം, ഒരു വ്യക്തി രക്ത സാംമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിച്ച് എടുക്കാന്‍ കഴിയില്ല. അറസ്റ്റിലായ പ്രതികളുടെ മാത്രം ബലംപ്രയോഗിച്ച് രക്ത സാംമ്പിളുകള്‍ എടുക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments