Latest NewsIndia

പാസ്പോർട്ട് വെരിഫിക്കേഷന് വന്ന പോലീസുദ്യോഗസ്ഥൻ കടന്ന് പിടിച്ചതായി യുവതിയുടെ പരാതി

ഗാസിയാബാദ്: പാസ്പോർട്ട് പുതുക്കുന്നത് സംബന്ധിച്ച വെരിഫിക്കേഷൻ നടപടികൾക്കായി വീട്ടിലെത്തിയ പോലീസുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. വീട്ടിലെത്തിയ ഇയാൾ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ യുവതിയെ അനാവശ്യമായി സ്പർശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. പോകാൻ നേരം ഇയാൾ യുവതിയെ കയ്യിൽ പിടിച്ച് വലിക്കുകയും ബലം പ്രയോഗിച്ച് തന്നിലേക്കടുപ്പിച്ച് കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും യുവതി പറഞ്ഞു. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിലെ സബ് ഇൻസ്‌പെക്ടർ ട്രെയിനീ ആയ ദേവേന്ദർ സിങിനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തു.

Also Read: തായ്‌ലൻഡ് ഓപ്പൺ: പി.വി.സിന്ധു ക്വാർട്ടറിൽ

ട്വിറ്ററിലൂടെയാണ് മാധ്യമപ്രവർത്തക കൂടിയായ യുവതി പോലീസുകാരനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഇത് വിവാദമായതോടെ നിരവധി ആൾക്കാരാണ് സോഷ്യൽ മീഡിയയിലൂടെ യുവതിക്ക് പിന്തുണയുമായി രംഗത്ത് വന്നത്. പോലീസിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഡിജിപി ഉടനെ തന്നെ കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടി എടുക്കാനും അന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയോട് പോലീസ്‌സ്റ്റേഷനിൽ വന്നു പരാതി എഴുതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുമെന്ന് യുവതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button